MORE

    അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി ഒളിവില്‍പോയ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

    Date:

    ചെന്നൈ: മഹാബലിപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍.

    പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഇയാള്‍ ഒളിവിലായിരുന്നു. ചെങ്കല്‍ ജില്ലയിലെ മഹാബലിപുരത്ത് അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58)യാണ് അറസ്റ്റിലായത്.

    ഇയാളുടെ ഉടമസ്ഥതയിലുള്ള അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ വശീകരിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം ചാര്‍ളി അറിഞ്ഞതോടെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ പെണ്‍‌കുട്ടിയെ രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ചു.പ്രസവശേഷം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ തിരികെയെത്തിയില്ല. കഴിഞ്ഞവര്‍ഷം നടന്ന സംഭവത്തില്‍‌ ഈയിടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.മഹാബലിപുരം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ അനാഥാലയത്തിലെ മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...