ലക്‌നൗ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍ നിന്ന് നിതീഷ് കുമാര്‍ മത്സരിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നിതീഷ് കുമാര്‍.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നിതീഷ് കുമാറിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തനിക്ക് ഇഷ്ടമുള്ള ഏതെങ്കിലും സീറ്റില്‍ മത്സരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പാര്‍ട്ടിയുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളില്‍ ജെ ഡി യുവിന് നേരിയ സ്വാധീനമുണ്ട്.

