ലക്നൗ : അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ മദ്രസകളും അടച്ചുപൂട്ടണം എന്ന ആവശ്യവുമായി ഉത്തര്‍പ്രദേശിലെ ബാലാവകാശ സംഘടനകള്‍ രംഗത്ത്.
സംസ്ഥാനത്തെ അനധികൃത മദ്രസകള്‍ കണ്ടെത്തി അടച്ചുപൂട്ടാന്‍ കമ്മീഷന് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം സുചിത ചതുര്‍വേദി പറഞ്ഞു.
ലക്നൗവിലെ ഗൊസൈഗഞ്ചില് കുട്ടികളെ ചങ്ങല ഉപയോഗിച്ച് പൂട്ടിയിട്ട സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മദ്രസയിലേക്ക് പോയപ്പോള്‍ അത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നതായി കണ്ടെത്തി. അനധികൃതമായാണ് മദ്രസ പ്രവര്‍ത്തിക്കുന്നത്.
മദ്രസയിലെ കുട്ടികളോട് ചോദിച്ചപ്പോള്‍ അവരെ പ്രൈമറി സ്കൂളില്‍ ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ മദ്രസയില്‍ വന്ന് പഠിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. വിദ്യാഭ്യാസം എന്ന മൗലികാവകാശം അവരില്‍ നിന്ന് തട്ടിയെടുക്കപ്പെടുന്നു. മതം പഠിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ് എന്നും സുചിത ചതുര്‍വേദി കൂട്ടിച്ചേര്‍ത്തു.
ആറ് മദ്രസകളില്‍ പരിശോധന നടത്തിയിരുന്നു. ചില അദ്ധ്യാപകര്‍ക്ക് പഠിപ്പിക്കുന്ന വിഷയത്തെപ്പറ്റി ഒരു അറിവുമില്ലെങ്കിലും ഉയര്‍ന്ന ശമ്ബളം കിട്ടുന്നുണ്ട്. മതവിദ്യാഭ്യാസത്തിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഇത് കുട്ടികളുടെ അവകാശത്തെ ഇല്ലാതാക്കുകയാണെന്നും സുചിത പറഞ്ഞു.

