MORE

    യു.പിയില്‍ മതംമാറ്റ നിരോധന നിയമപ്രകാരം ആദ്യ ശിക്ഷാവിധി; യുവാവിന് അഞ്ചു വര്‍ഷം തടവ്

    Date:

    ഉത്തര്‍പ്രദേശില്‍ മതംമാറ്റ നിരോധന നിയമപ്രകാരമുള്ള കേസില്‍ ആദ്യ ശിക്ഷാവിധി. അംരോഹ കോടതി മരപ്പണിക്കാരനായ യുവാവിനെ അഞ്ചു വര്‍ഷം തടവിനാണ് ശിക്ഷിച്ചത്.

    അഫ്സല്‍ എന്ന യുവാവിനെയാണ് (26) അംരോഹ അഡീഷനല്‍ ജില്ല ജഡ്ജ് കപില രാഘവ് ശിക്ഷിച്ചത്. 40,000 രൂപ പിഴയും വിധിച്ചു. 2021 ഡിസംബറില്‍ സംസ്ഥാനത്ത് പാസാക്കിയ മതംമാറ്റ നിരോധന നിയമപ്രകാരമുള്ള ആദ്യ ശിക്ഷാവിധിയാണ് അംരോഹ കോടതിയുടേതെന്ന് എ.ഡി.ജി.പി അശുതോഷ് പാണ്ഡെ പറഞ്ഞു.

    ഇതര സമുദായത്തില്‍പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് അഫ്സലിനെതിരെ യു.പി പൊലീസ് മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുത്തത്. 2021 ഏപ്രില്‍ നാലിന് ഡല്‍ഹിയില്‍നിന്ന് അഫ്സലിനെ കേസില്‍ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ നഴ്സറിയില്‍ പതിവായി അഫ്സല്‍ വന്നിരുന്നു.

    ഇവിടുന്നാണ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. ജോലിക്ക് പോയ പെണ്‍കുട്ടി മടങ്ങിവന്നില്ലെന്ന് കാണിച്ചാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റം ചുമത്തിയാണ് അഫ്സലിനെതിരെ പൊലീസ് മതംമാറ്റ നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...