MORE

    രാഹുല്‍ തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് രാജസ്ഥാന്‍ കോണ്‍​ഗ്രസ്

    Date:

    ഡല്‍ഹി: രാഹുല്‍ ​ഗാന്ധി തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി രാജസ്ഥാന്‍ കോണ്‍​ഗ്രസ്.

    രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയ്പൂരില്‍ ചേര്‍ന്ന യോ​ഗത്തില്‍ പാര്‍ട്ടി പ്രമേയം പാസ്സാക്കിയത്. ​കോണ്‍​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്ന വ്യക്തിയാണ് അശോക് ​ഗെഹ്ലോട്ട്.

    രാഹുല്‍ തന്നെ പ്രസിഡന്റാവണം എന്ന് മുറവിളി ഉയരുന്നതിനിടെ ഇക്കാര്യത്തില്‍ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍. പിസിസിപ്രസിഡന്റിനെയും എഐസിസി അം​ഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം വരുന്ന പാര്‍ട്ടി അധ്യക്ഷനാ‌യിരിക്കുമെന്ന കാര്യത്തിലും പ്രമേയം പാസ്സാക്കിയതായി രാജസ്ഥാന്‍ മന്ത്രി പ്രതാപ് സിം​ഗ് കച്ചാരിയ യോ​ഗത്തിന് ശേഷം പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടാണ്. രാഹുല്‍ ​ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട് തന്നെ‌യാണ് പ്രമേയം അവതരിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്. കച്ചാരിയ പറഞ്ഞു.

    പിസിസി പ്രസിഡന്റുമാരെയും എഐസിസി അം​ഗങ്ങളെയും സോണിയാ ​ഗാന്ധി തന്നെ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് കോണ്‍​ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ മാസം ഇരുപതിനു മുന്‍പായി പ്രമേയം പാസാക്കാനാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പുതിയ നിര്‍ദ്ദേശത്തോ‌ടെ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച്‌ ചോദ്യങ്ങളുയരുകയാണ്. ഈ മാസം 24 മുതല്‍ 30 വരെയാണു സംഘടനാ തെര‍ഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 17നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് 20നകം പ്രമേയം പാസാക്കണമെന്ന് ദേശീ‌യനേതത്വത്തിന്റെ നിര്‍ദ്ദേശം വന്നിരിക്കുന്നതും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണോ എന്ന് സംശയങ്ങളുയരുന്നതും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...