MORE

    ഹോസ്റ്റലിലെ ബാത്‌റൂം ദൃശ്യങ്ങള്‍ ചോര്‍ന്നു?; മൂന്നുപേര്‍ അറസ്റ്റില്‍; വാര്‍ഡനെ സ്ഥലംമാറ്റി; അന്വേഷണത്തിന് പ്രത്യേക സംഘം

    Date:

    ന്യൂഡല്‍ഹി: സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍ നിന്നും ബാത്‌റൂം ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റിലായി.

    ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതിന് പിടിയിലായ പെണ്‍കുട്ടിയുടെ കാമുകനും മറ്റൊരാളുമാണ് പിടിയിലായത്. ഷിംലയില്‍ നിന്നും അറസ്റ്റിലായ കാമുകന്‍ സണ്ണി മെഹ്ത (23)യെ പഞ്ചാബ് പൊലീസിന് കൈമാറി.

    സംഭവത്തില്‍ രങ്കജ് വര്‍മ എന്നൊരാളും പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടി ഹോസ്റ്റലിലെ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന വാദത്തില്‍ കഴമ്ബില്ലെന്നും സ്വന്തം വിഡിയോദൃശ്യം മാത്രമാണ് കാമുകനുമായി പങ്കുവച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

    എന്നാല്‍ പൊലീസിന്റെ വിശദീകരണത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 24 വരെ സര്‍വകലാശാല അടച്ചിടും. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ ഉറപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

    പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളുടെ രോഷം തണുപ്പിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനെ അധികൃതര്‍ സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥന്‍്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷനും കേസ് രജിസ്റ്റര്‍ ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...