MORE

    ഷവോമി, വിവോ, ഒപ്പോ ഇന്ത്യ വിടുന്നുവെന്ന് റിപ്പോര്‍ട്ട്

    Date:

    ബെയ്ജിങ്: ഇന്ത്യ വിടാനൊരുങ്ങി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരുന്ന റെയ്ഡിനു പിന്നാലെയാണ് പുതിയ സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.

    ഷവോമി, വിവോ, ഒപ്പൊ അടക്കം ഇന്ത്യന്‍ മാര്‍ക്കറ്റിലെ മുന്‍നിരക്കാരനാണ് കടുത്ത തീരുമാനത്തിനൊരുങ്ങുന്നത്. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

    എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ നിരന്തരമായി തുടരുന്ന അന്വേഷണങ്ങള്‍ക്കും നിയമനടപടികള്‍ക്കും പിന്നാലെയാണ് ചൈനീസ് കമ്ബനികളുടെ നീക്കം. ഇന്ത്യയ്ക്കു പകരം ഇന്തോനേഷ്യ, ബംഗ്ലാദേശ്, നൈജീരിയ എന്നിവിടങ്ങളില്‍ ഫോണ്‍ നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കാനാണ് പദ്ധതി. 20 മില്യന്‍ ഡോളറിന് ഈജിപ്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ ഫാക്ടറി ആരംഭിക്കാനുള്ള നടപടികള്‍ ഒപ്പൊ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

    ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിരന്തര വേട്ട കാരണം രാജ്യത്തെ ഭാവി മോശമാകുമെന്ന ചിന്ത ഇവിടെ പ്രവര്‍ത്തിക്കുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കിടയിലുണ്ടെന്നാണ് ഒരു കമ്ബനിയുടെ എക്‌സിക്യൂട്ടീവ് ഗ്ലോബല്‍ ടൈംസിനോട് പ്രതികരിച്ചത്. അത്യാധുനികമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്ബനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ചൈനീസ് കമ്ബനികള്‍ ഭയക്കുന്നത്. ഇതിനാല്‍, ഭാവി തിരിച്ചറിഞ്ഞ് ഇപ്പോള്‍ തന്നെ ഇന്ത്യയില്‍നിന്ന് പിന്‍വാങ്ങാനുള്ള ആലോചനയിലാണ് കമ്ബനികളെന്നും എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...