MORE

    ഷൂട്ടിങ്ങിനിടെ ചിത്ര ചേച്ചിയുടെ മുഖത്ത് അടിച്ചു : ഷൂട്ടിംഗിനിടെ സംഭവിച്ച കയ്യബദ്ധത്തെ കുറിച്ച്‌ മഞ്ജു വാര്യര്‍

    Date:

    മഞ്ജു വാര്യര്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്. സിനിമയിലേയ്ക്ക് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കുന്നുണ്ട്.

    ആരാധകര്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.

    മഞ്ജു വാര്യര്‍ ഇപ്പോള്‍ തനിയ്ക്ക് ഷൂട്ടിംഗിനിടെ സംഭവിച്ച അബദ്ധം തുറന്നുപറഞ്ഞിരിക്കുകയാണ് . മഞ്ജു വാര്യര്‍ തുറന്ന് പറഞ്ഞിരിക്കുന്നത് ആറാം തമ്ബുരാന്‍ സിനിമയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച കയ്യബദ്ധത്തെ കുറിച്ചാണ്. മഞ്ജുവിന്റെ തുറന്നുപറച്ചില്‍ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലായിരുന്നു.

    മഞ്ജുവിന്റെ കഥാപാത്രം നടി ചിത്രയെ ആറാം തമ്ബുരാനില്‍ മുഖത്ത് അടിക്കുന്ന സീനുണ്ട്. അന്ന് തന്റെ കയ്യില്‍ നിന്നും ചിത്രയ്ക്ക് ശരിക്കും അടി കൊണ്ടെന്ന് മഞ്ജു പറഞ്ഞു. അകലം ഒക്കെ നോക്കിയിരുന്നെങ്കിലും താന്‍ മുന്നോട്ട് വന്ന് അടിക്കുകയായിരുന്നു, ചേച്ചിയുടെ മുഖത്ത് അന്ന് അത് കൊണ്ടെന്ന് മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ചിത്ര ചേച്ചി അടി കൊണ്ടെങ്കിലും അന്ന് തിരിച്ച്‌ അടിച്ചില്ലെന്ന് മഞ്ജു പറഞ്ഞു. ആരുടെ ഭാഗത്ത് നിന്ന് പിഴവുകള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ശരീരത്തിന്റെ പല ഭാഗത്തും സിനിമയില്‍ അഭിനയിക്കുന്നതിനിടെ സംഭവിച്ച അപകടത്തിലൂടെ ചതവും മുറിവുമൊക്കെ ഉണ്ടെന്ന് പറഞ്ഞ മഞ്ജു ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനിടെ സംഭവിച്ച അപകടത്തെ കുറിച്ചും സംസാരിച്ചു.

    അയണ്‍ ബോക്സ് കൊണ്ട് ജാക്ക് ആന്‍ഡ് ജില്‍ ഷൂട്ടിംഗിനിടെ ഒരു സീനില്‍ അടിക്കുന്ന ഒരു സീനുണ്ട്. അന്ന് അതിന്റെ പ്ലഗ് ശരിക്കും വന്ന് തലയില്‍ കൊണ്ട് നെറ്റി പൊട്ടിയെന്നും ചോര ഒഴുകുന്നത് കണ്ട് ആശുപത്രിയില്‍ കൊണ്ട് പോയി സ്റ്റിച്ച്‌ ഇട്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...