MORE

    ഒളിവില്‍ കഴിയവെ കൂടെ താമസിച്ചയാളെയും ക്രൂരമായി കൊലപ്പെടുത്തി; അര്‍ജുനന്‍ വധക്കേസ് പ്രതി പിടിയില്‍

    Date:

    കോഴിക്കോട്: ഫറോക്ക് അര്‍ജുനന്‍ വധക്കേസ് പ്രതി പിടിയിലായി . ഫറോക്ക് സ്വദേശി സുധീഷ് കുമാര്‍ എന്ന മണ്ണെണ്ണ സുധിയാണ് അറസ്റ്റിലായത്.

    അതേസമയം, കസ്റ്റഡിയില്‍ എടുത്തു നടത്തിയ ചോദ്യം ചെയ്യലില്‍ മറ്റൊരു കൊലപാതകം കൂടി പ്രതി സമ്മതിച്ചു. തമിഴ്നാട് സ്വദേശിയെയാണ് ഒളിവില്‍ കഴിയവേ അതി ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി 10 നാണ് ഫറോക്ക് ചുങ്കം സ്വദേശി മടവന്‍പാട്ടില്‍ അര്‍ജുനനെ പ്രതി കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ അര്‍ജുനനെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

    ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇതിനിടെ പ്രതി കടന്നു കളഞ്ഞു. തുടര്‍ന്ന് സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൊലപാതകം നടന്ന് എട്ടുമാസത്തിന് ശേഷം രാമനാട്ടുകരയില്‍വെച്ച്‌ പ്രതി പിടിയിലാകുകയായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ഇയാള്‍ തമിഴ്നാട്ടില്‍ നടത്തിയ മറ്റൊരു കൊലപാതകവും പുറത്തുവന്നത്.
    തമിഴ്നാട് ഇറോഡില്‍ ഒളിവില്‍ കഴിയവെ കൂടെതാമസിച്ചിരുന്ന തേനി സ്വദേശി സുധാകറിനെയാണ് പ്രതി സമാനമായ രീതിയില്‍ കൊലപ്പെടുത്തിയത്. ഇവിടെനിന്നും രക്ഷപ്പെട്ട് താമരക്കരയില്‍ എത്തിയെങ്കിലും പൊലീസ് പിന്തുടരുന്നു എന്നുമനസിലാക്കിയ പ്രതി കര്‍ണാടക വഴി കേരളത്തിലേയ്ക്ക് കടക്കുകയായിരുന്നു. ഇവിടെ ഒളിവില്‍ കഴിയുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...