MORE

    കടയില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടി എക്സൈസ് സംഘം

    Date:

    കമ്ബളക്കാട്: എക്സൈസ് സംഘം വ്യാപാര സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.

    വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പറ്റ റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കമ്ബളക്കാട് കോംപ്ലക്സ് റോഡിലെ ബിസ്മി സ്റ്റോറില്‍ നിന്നും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

    780 ഹാന്‍സ്, 102 കൂള്‍ ലിപ് എന്നിവയാണ് സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ലഹരി ഉപപ്പന്നങ്ങള്‍ വിറ്റത് ചൂണ്ടിക്കാട്ടി കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കണിയാമ്ബറ്റ പഞ്ചായത്തിന് എക്സൈസ് നിര്‍ദേശം നല്‍കി.റേഞ്ച് ഇന്‍സ്പെക്ടര്‍ ബാബുരാജ്, പ്രിവന്റിവ് ഓഫിസര്‍മാരായ കൃഷ്ണന്‍ കുട്ടി, വി.കെ. ചന്തു, ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...