MORE

    ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാന്‍ മാസ്റ്റര്‍പ്ലാന്‍; സംഘം എത്തിയത് ബാങ്ക് ജീവനക്കാരായി, ഒടുവില്‍ അറസ്റ്റ്

    Date:

    മഞ്ചേരി: മഞ്ചേരിയില്‍ ഒന്നാം സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ സംഘം സമ്മാനാര്‍ഹനെ സമീപിപ്പിച്ചത് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന പേരിലെന്ന് പോലീസ്.

    സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരാണ് പിടിയിലായിട്ടുള്ളത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പോലീസിന്‍റെ നടപടി. അലനല്ലൂര്‍ തിരുവിഴാംകുന്ന് മൂജിബ്, പുല്‍പറ്റ കുന്നിക്കല്‍ പ്രഭാകരന്‍, ശ്രീകൃഷ്ണപുരം സ്വദേശികളായ അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍, അജിത് കുമാര്‍ , പ്രിന്‍സ്, ശ്രീക്കുട്ടന്‍, പാലക്കാട് സ്വദേശി മുബഷിര്‍ എന്നിവരാണ് അറസ്റ്റിലായത്.

    ഓഗസ്റ്റ് 19ന് ഫലം വന്ന കേരള ഭാഗ്യക്കുറിയുടെ നിര്‍മല്‍ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം അടിച്ചത് അലവിക്കായിരുന്നു. അലവിക്ക് സമ്മാനം അടിച്ചത് അറിഞ്ഞതോടെ ഒരു സംഘം കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന വ്യാജേനെ അലവിയെ സമീപിക്കുകയായിരുന്നു. സമ്മാനം നേടിയ ടിക്കറ്റുമായി ഈ സംഘം കച്ചേരിപ്പടിയിലെത്താനാണ് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച്‌ അലവിയുടെ മകനും സുഹൃത്തുമാണ് കച്ചേരിപ്പിടിയിലേക്ക് പോയത്. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികള്‍ ടിക്കറ്റ് സ്കാന്‍ ചെയ്യാനാണെന്ന പറഞ്ഞ് ഇരുവരേയും വാഹനത്തിന് അകത്തേക്ക് കയറ്റുകയും മാരകമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

    തുടര്‍ന്ന് സമ്മാനര്‍ഹമായ ടിക്കറ്റുമായി കടന്ന് കളഞ്ഞു. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു ആദ്യ ഘട്ട അന്വേഷണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച്‌ വിവരം കിട്ടിയത്. പിന്നാലെ പ്രതികള്‍ പോലീസിന്‍റെ പിടിയിലാവുകയും ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...