MORE

    വീടിന്റെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച; സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടമായി

    Date:

    കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് വീട്ടില്‍ മോഷണം. വീട്ടില്‍ നിന്നും 8 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടമായി.

    വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. മഞ്ചേശ്വരം പൊസോട്ടെ റസാഖിന്‍റെ വീട്ടിലാണ് ഞായറാഴ്ച രാത്രി കള്ളന്‍ കയറിയത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് പവന‍് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത്.

    അടുക്കള ഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിലുണ്ടായിരുന്നവര്‍ മംഗലപുരത്തെ ആശുപത്രിയിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. വൈകീട്ട് ഏഴിന് ആശുപത്രിയിലേക്ക് പോയ വീട്ടുകാര്‍ രാത്രി പത്തരയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...