അമരാവതി: വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ തേടിയെത്തിയ കാമുകിയുടെയും ഭര്‍ത്താവിന്റെയും വിവാഹം നടത്തി നല്കി ഭാര്യ.
ആന്ധ്രപ്രദേശിലാണ് സംഭവം. അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണിനെ തേടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകി എത്തിയത്. ടിക്ടോക് വഴി പരിചയപ്പെട്ട വിമലയാണ് കല്യാണിന്റെ ഭാര്യ. ടിക്ടോക് താരങ്ങളായ ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
കല്യാണിനെ തേടി വിശാഖപട്ടണത്തില്‍ നിന്നാണ് കാമുകി നിത്യശ്രീ എത്തിയത്. കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ പിരിയേണ്ടി വന്നെന്നും നിത്യശ്രീ ഭാര്യ വിമലയോട് പറഞ്ഞു. കല്യാണിനെ മറക്കാന്‍ സാധിക്കില്ലെന്നും താന്‍ ഇതുവരെ മറ്റൊരു കല്ല്യാണം കഴിച്ചിട്ടില്ലെന്നും നിത്യശ്രീ പറഞ്ഞു.
ഒട്ടും പ്രതീക്ഷിക്കാതെ ഭാര്യ തന്നെ കല്യാണിന്റെയും കാമുകിയുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചു. ബന്ധുക്കളെല്ലാം എതിര്‍ത്തെങ്കിലും കല്ല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ ഭാര്യ തന്നെ ചെയ്ത് തുടങ്ങി. കഴിഞ്ഞ ദിവസം ഡക്കിളിയിലെ അമ്ബലത്തില്‍ വെച്ച് കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം ഭാര്യ വിമല കൂടെ നിന്ന് നടത്തി നല്കി. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് താമസിക്കാനാണ് തീരുമാനമെന്ന് ഇവര്‍ പറഞ്ഞു.

