MORE

    വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; പ്രതി പിടിയില്‍

    Date:

    പാലക്കാട്: മണ്ണാര്‍ക്കാട് നായാടിക്കുന്നില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍.

    കൊലപാതകം അടക്കം വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തമിഴ്നാട് സ്വദേശി റബ്ദീന്‍ എന്ന റബ്ദീന്‍ സലീമിനെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. മണ്ണാര്‍ക്കാട് നായാടിക്കുന്നിലെ കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടില്‍ നിന്നുമാണ് 31.5 പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്ന കേസിലാണ് തമിഴ്നാട് തിരുവള്ളൂര്‍ കാരംപക്കം അറുണാചലം കോളനിയിലെ റബ്ദീന്‍ സലീമിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 21 പവന്‍ വീണ്ടെടുത്തു.

    സ്വര്‍ണം വില്‍ക്കാനായി സഹായിച്ച അബ്ദുറഹ്മാന്‍, പണയം വയ്ക്കാന്‍ സഹായിച്ച ഹനീഫ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് അറിയിച്ചു. കൊലക്കേസില്‍ പ്രതിയായ ഇയാള്‍ ബെല്‍ഗാം ജയിലില്‍ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് പുറത്തിറങ്ങിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...