MORE

    അയച്ചത് 600 ഇ-മെയിലുകള്‍, മുട്ടിയത് നിരവധി വാതിലുകള്‍; വൈറലായി ലോക ബാങ്കില്‍ ജോലി ലഭിച്ച ഇന്ത്യന്‍ യുവാവിന്റെ കുറിപ്പ്

    Date:

    കഠിനാധ്വാനം ഒരിക്കലും പാഴാകില്ലെന്ന് തെളിയിക്കുകയാണ് വത്സല്‍ നഹാത എന്ന ഇന്ത്യന്‍ യുവാവ്. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ 23കാരന്‍ ലോകബാങ്കിലെ തന്റെ സ്വപ്ന ജോലി ലഭിക്കുന്നതിന് മുമ്ബായി വിവിധ കമ്ബനികളിലേക്ക് അയച്ചത് 600 ഇമെയിലുകളും 80 ഫോണ്‍ കോളുകളുമാണ്.

    15,000ത്തിലധികം ആളുകള്‍ ലൈക്ക് ചെയ്‌ത ലിങ്ക്ഡ്‌ഇന്നിലെ നീണ്ട കുറിപ്പില്‍ തന്റെ മുഴുവന്‍ പരിശ്രമവും വിവരിക്കുന്നുണ്ട്. നിരവധി പേരാണ് ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

    2020ല്‍ കോവിഡ് കാലത്ത് ബിരുദം പൂര്‍ത്തിയാക്കാനിരിക്കെയാണ് യുവാവിന്റെ പ്രചോദനാത്മക യാത്ര ആരംഭിച്ചത്. “ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒരു ഓപ്ഷനല്ലെന്നും എന്റെ ആദ്യ ശമ്ബളം ഡോളറില്‍ മാത്രമായിരിക്കണമെന്നും ഞാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നെറ്റ്‌വര്‍ക്കിങ്ങില്‍ മുഴുകി. ജോലി അപേക്ഷ ഫോമുകളും ജോബ് പോര്‍ട്ടലുകളും പൂര്‍ണമായി ഒഴിവാക്കി. കോഴ്സ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ, 1500ലധികം കണക്ഷന്‍ അഭ്യര്‍ഥനകളും 600 ഇമെയിലുകളും അയച്ചു. എന്നാല്‍, അപേക്ഷ നിരസിച്ചുകൊണ്ടുള്ള മറുപടിയായിരുന്നു മിക്കയിടത്തുനിന്നും ലഭിച്ചത്.

    2010ല്‍ പുറത്തിറങ്ങിയ ‘ദി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്’ എന്ന ചിത്രത്തിലെ ‘ദ ജെന്റില്‍ ഹം ഓഫ് ആങ്സൈറ്റി’ എന്ന ഗാനമാണ് യൂട്യൂബില്‍ താന്‍ ഏറ്റവും കൂടുതല്‍ പ്ലേ ചെയ്തത്. എന്റെ ലക്ഷ്യം ഫലവത്താക്കാന്‍ നിരവധി വാതിലുകളില്‍ മുട്ടി. മേയ് ആദ്യ വാരത്തോടെ നാലിടത്തുനിന്ന് ജോലി വാഗ്ദാനം ലഭിച്ചു. ഇതില്‍ ലോകബാങ്കിലെ ജോലി തെരഞ്ഞെടുത്തു. എന്റെ ട്രെയിനിങ് പൂര്‍ത്തിയാക്കുമ്ബോള്‍ വിസ സ്പോണ്‍സര്‍ ചെയ്യാനും അവര്‍ തയാറായി. ലോകബാങ്കിന്റെ നിലവിലെ ഡയറക്ടര്‍ ഓഫ് റിസര്‍ച്ചുമായി ഒരു മെഷീന്‍ ലേണിങ് പേപ്പറിന്റെ എഴുത്തിലും പങ്കാളിത്തം ലഭിച്ചു” നഹാത കുറിച്ചു.

    തന്റെ അനുഭവം ലോകവുമായി പങ്കുവെക്കുന്നതിന്റെ ഉദ്ദേശ്യം, മോഹങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കാതിരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് യുവാവ് പറഞ്ഞു. നിങ്ങളുടെ തെറ്റുകളില്‍നിന്ന് പഠിക്കുകയും മതിയായ വാതിലുകളില്‍ മുട്ടുകയും ചെയ്താല്‍ നല്ല ദിവസങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...