MORE

    പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് നേതാക്കള്‍ക്ക് തുര്‍ക്കിയിലെ ജിഹാദി സംഘം ആതിഥേയത്വം വഹിച്ചു, തീവ്രവാദികളുമായുള്ളത് അടുത്ത ബന്ധം: ഞെട്ടിക്കുന്ന തെളിവുകളുമായി അന്വേഷണ ഏജന്‍സികള്‍

    Date:

    ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ജിഹാദി സംഘടനയുമായി കേന്ദ്രസര്‍ക്കാര്‍ നിരാേധിച്ച പോപ്പുലര്‍ ഫ്രണ്ട് അടുത്തബന്ധം പുലര്‍ത്തിയതിന് തെളിവുമായി അന്വേഷണ ഏജന്‍സികള്‍.

    മനുഷ്യാവകാശ സംഘടനയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഐ എച്ച്‌ എച്ചുമായാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ് കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച പ്രൊഫ. പി കോയ, ഇ എം അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ക്ക് തുര്‍ക്കിയിലെ ഈ സംഘം ആതിഥേയത്വം വഹിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

    ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വ ഇദയുടെ അനുബന്ധപ്രസ്ഥാനങ്ങള്‍ക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന സംഘമാണ് തുര്‍ക്കിയിലെ ജിഹാദി സംഘമെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. കള്ളക്കടത്തായാണ് ഇവര്‍ ആയുധങ്ങള്‍ എത്തിച്ചുകൊട‌ുക്കുന്നത്. തുര്‍ക്കിയിലെ മുന്‍ ധനമന്ത്രി ബരാത് അല്‍ ബെയ്റാക്കും പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ മരുമകനും തമ്മില്‍ അയച്ച ഇ-മെയില്‍ സന്ദേശങ്ങളിലും ഐ എച്ച്‌ എച്ചിന് ആയുധക്കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്.

    അതേസമയം, കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടി ഇന്നും തുടരും. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പൂട്ടി പൊലീസ് സീല്‍ ചെയ്തിരുന്നു. പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു നടപടി. നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ക്ക് സാമ്ബത്തികസഹായം ലഭിക്കുന്ന മാര്‍ഗങ്ങള്‍ തടയാനും പ്രശ്നക്കാരെ കരുതല്‍ തടങ്കലിലാക്കാനും പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാറണ്ട് നിലവിലുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നും, ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരേയും അനുഭാവികളേയുമടക്കം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ഡി ജി പി നിര്‍ദേശിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ ഐ എ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...