MORE

    പ്രതിസന്ധിഘട്ടത്തില്‍ ലാഭേച്ഛയില്ലാതെ ശ്രീലങ്കയെ സഹായിച്ചത് ഇന്ത്യ മാത്രം; മറ്റ് രാജ്യങ്ങള്‍ വ്യാപാര അവസരങ്ങള്‍ക്കായി കാത്തിരുന്നു; ആര്‍ എസ് എസ് സംഘചാലക്‌ മോഹന്‍ ഭാഗവത്

    Date:

    ന്യൂഡല്‍ഹി; പ്രതിസന്ധിഘട്ടത്തില്‍ ശ്രീലങ്കയെയും മാലിദീപിനെയും സഹായിച്ചത് ഇന്ത്യ മാത്രമെന്ന് ആര്‍എസ്‌എസ് സര്‍ സംഘചാലക്‌ മോഹന്‍ ഭാഗവത്.

    മറ്റ് രാജ്യങ്ങള്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ മാത്രം ശ്രദ്ധ പുലര്‍ത്തിയപ്പോള്‍ ഇന്ത്യ സഹായഹസ്തം നീട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ എന്താണ് ചെയ്യേണ്ടത്? നമ്മുടെ സ്വന്തം മാതൃകയിലൂടെ ഈ ആത്മീയതയുടെ അടിസ്ഥാനത്തില്‍ എങ്ങനെ ജീവിക്കാമെന്ന് എല്ലാവരോടും പറയുകയാണ് വേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരമില്ലാതെ ജീവിക്കുക’ എന്നത് ഇന്ത്യയുടെ ആത്മാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ചൈന, അമേരിക്ക, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ ശ്രീലങ്കയില്‍ ബിസിനസ്സ് അവസരങ്ങള്‍ മാത്രം കണ്ടപ്പോള്‍ ഇന്ത്യ വ്യത്യസ്തമായി പെരുമാറി. ഇപ്പോള്‍ ശ്രീലങ്ക ദുരിതത്തിലായിരിക്കുമ്ബോള്‍ ആരാണ് സഹായം നല്‍കുന്നത്? അത് ഇന്ത്യ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാലിദ്വീപ് ജലപ്രതിസന്ധി നേരിടുമ്ബോള്‍ ആരാണ് കുടിവെള്ളം അയച്ചത് അത് ചെയ്തത് ഇന്ത്യയാണ്. ഇതാണ് ആത്മീയ ഇന്ത്യ,’ അദ്ദേഹം പറഞ്ഞു.

    നിലവില്‍ ശ്രീലങ്കയുടെ ഏറ്റവും വലിയ വായ്പാ ദാതാവാണ് ഇന്ത്യ. ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 968 മില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യ വായ്പ നല്‍കിയത്.ശ്രീലങ്ക നേരിടുന്ന സാമ്ബത്തികപ്രതിസന്ധി കണക്കിലെടുത്ത് വലിയ സഹകരണം ഇന്ത്യ നടത്തിയിരുന്നു. സമാധാന ബില്‍ഡിംഗ് കമ്മീഷന്‍, സമാധാന ബില്‍ഡിംഗ് ഫണ്ട് എന്നിവയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ ഇന്ത്യ 4 ബില്യണ്‍ യു എസ് ഡോളര്‍ സാമ്ബത്തിക സഹായത്തിനും ഭക്ഷണ ആവശ്യങ്ങള്‍ക്കുമായി നല്‍കി.കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാനായി ഓഗസ്റ്റ് 22ന് 21,000 ടണ്‍ വളം കൈമാറുകയുണ്ടായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...