ന്യൂഡല്‍ഹി: രാജ്യത്തി 5G സേവനങ്ങള്‍ ആരംഭിച്ചു. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ 5G സേവവനത്തിന്റെ ഔദ്യോഗിക സേവനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.ചടങ്ങില്‍ റിലയന്‍സ് ജിയോ മേധാവി മുകേഷ് അംബാനി, എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍, വോഡഫോണ്‍-ഐഡിയ (വിഐ)യുടെ കുമാര്‍ മംഗളം ബിര്‍ള എന്നിവര്‍ പങ്കെടപത്തു.
കേരളത്തില്‍ ഉള്‍പ്പെടെ 5 ജി അടുത്ത വര്‍ഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തുടക്കത്തില്‍, തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. പാവലിക്ക് (ഒക്ടോബര്‍ അവസാനത്തോടെ) ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങളില്‍ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു.
-രാജ്യം 5Gയിലേക്ക്; ആദ്യമെത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍
2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്ബത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ പോയത്.

