MORE

    താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല; യഥാര്‍ഥചരിത്രം പുറത്തുകൊണ്ടുവരണമെന്ന് ഹര്‍ജി

    Date:

    ന്യൂഡല്‍ഹി: താജ്മഹാല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ഇതിന്റെ യഥാര്‍ഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

    മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയുന്നതെങ്കിലും അതിന് ശാസ്ത്രീയ തെളിവനില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

    യഥാര്‍ഥ ചരിത്രം കണ്ടെത്താന്‍‌ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഡോ. രജനീഷ് സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ അലഹബാദ് കോടതിയെയും ഇതേ ആവശ്യവുമായി സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ല എന്നു കാട്ടി ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു.

    ഷാജഹാനാണ് താജ് മഹലുണ്ടാക്കിയത് എന്നതിന് പ്രാഥമിക വിവരമില്ലെന്നാണ് വിവാരാവകാശ അപേക്ഷയില്‍ എന്‍.സി.ഇ.ആര്‍.ടി. നല്‍കിയ മറുപടിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...