MORE

    കിഡ്‌നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

    Date:

    ശരീരത്തിന് ആവശ്യമായ വെള്ളം കിട്ടാതെ വരുമ്ബോള്‍ ദാഹവും ക്ഷീണവും മാത്രമല്ല ഉണ്ടാവുക. ശരീരത്തിലെ ചില അവയവങ്ങളെക്കൂടിയാണ് ഇത് ബാധിക്കുക, പ്രത്യേകിച്ച്‌ കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു .

    ജലാംശം നഷ്ടമാകുന്നതോടെ ശരീരത്തിലെ അവശ്യപോഷകങ്ങള്‍ കൂടി നഷ്ടമാകും. കിഡ്നിയുടെ പ്രവര്‍ത്തനംതന്നെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുക എന്നതാണല്ലോ. എന്നാല്‍ വെള്ളത്തിന്റെ അളവ് കുറയുന്നതോടെ കിഡ്നിയുടെ പ്രവര്‍ത്തനം താറുമാറാകുന്നു. കിഡ്നി സ്റ്റോണ്‍ എന്ന അസുഖവും പിടിപെടുന്നു.

    വൃക്കയില്‍ ഉണ്ടാവുന്ന വലിയ കല്ലുകള്‍ മൂത്രദ്വാരത്തില്‍ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടയുകയും ചെയ്യുന്നു. ഇതുമൂലം ഇടയ്ക്കിടെ ബാത്ത് റൂമില്‍ പോകേണ്ടതായി വരുന്നു. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ തന്നെ പലരും പിടിച്ച്‌ നിര്‍ത്തുന്നതായി കണ്ട് വരുന്നു. ഇത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.

    വൃക്കയില്‍ കല്ലുണ്ടെങ്കില്‍ മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് വൃക്കയില്‍ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കില്‍ തവിട്ട് നിറം കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

    മൂത്രമൊഴിക്കുമ്ബോള്‍ എപ്പോഴും വേദനയോ പുകച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് ചിലപ്പോള്‍ വൃക്കയില്‍ കല്ല് ഉള്ളതുകൊണ്ടാകാം. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നത് കല്ലുകള്‍ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്ബോഴാണ്. മൂത്രമൊഴിക്കുമ്ബോള്‍ വേദന ഉണ്ടാകുന്നവര്‍ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...