MORE

    നബിദിനം: ഇസ്ലാം മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ മുംബൈയില്‍ മുസ്ലീം സംഘടനകളുടെ കാമ്ബയ്ന്‍

    Date:

    മറ്റ് മതസ്ഥര്‍ക്കിടയില്‍ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനായി പ്രമുഖ മുസ്ലീം സംഘടനകളും (islamic organisations) കമ്മ്യൂണിറ്റി അംഗങ്ങളും കാമ്ബെയിന്‍ (campaign) നടത്താന്‍ ഒരുങ്ങുന്നു.

    പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ ഒക്ടോബര്‍ 9ന് (october 9) ‘ എല്ലാവരുടെയും പ്രവാചകന്‍’ (prophet for all) എന്ന പേരില്‍ കാമ്ബെയിന്‍ ആരംഭിക്കും.

    പ്രവാചകനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അദ്ദേഹത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കാനും ലക്ഷ്യമിട്ടുള്ള കാമ്ബെയ്നില്‍ 200-ലധികം സന്നദ്ധ സംഘടനകളും വ്യക്തികളും പങ്കെടുക്കുമെന്ന് ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പറഞ്ഞു. ഇതര മതസ്ഥരുടെ വീടുകള്‍ സന്ദര്‍ശിച്ചും അവരെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചും പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ”വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുക, രോഗികളെ സന്ദര്‍ശിക്കുക, അടിമകളെ മോചിപ്പിക്കുക, തുടങ്ങിയവയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ സമാധാനം പ്രചരിപ്പിക്കാനും തെറ്റിദ്ധാരണകള്‍ അകറ്റാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും സ്‌നേഹം പ്രചരിപ്പിക്കുകയും സമാധാനത്തോടെ ഒരുമിച്ച്‌ ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു, ” ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പറഞ്ഞു.

    അഞ്ജുമാന്‍-ഇ-ഇസ്ലാം, ഇസ്ലാം ജിംഖാന, മര്‍കസുല്‍ മാരിഫ്, മാഹിം ദര്‍ഗ ട്രസ്റ്റ്, ഉറുദു ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകളും മുംബൈ, മീരാ റോഡ്, താനെ ജില്ലയിലെ മുംബ്ര പ്രദേശങ്ങളില്‍ നിന്നുള്ള എന്‍.ജി.ഒ.കളും കാമ്ബെയിനില്‍ പങ്കെടുക്കും. ക്യാമ്ബെയിനിന്റെ ഭാഗമായി, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്മ്യൂണിറ്റി അംഗങ്ങള്‍ അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ ഒക്ടോബര്‍ എട്ടിന് പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുകയും ബസ് സ്റ്റോപ്പുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും പുറത്ത് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യും. ഒക്ടോബര്‍ 9 ന് റാലിയും നടത്തും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...