MORE

    അഞ്ചാം തിയതിക്ക് മുന്‍പ് ശമ്ബള വിതരണം പൂര്‍ത്തിയായി; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം

    Date:

    തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തിലെ ജീവനക്കാരുടെ ശമ്ബളം പൂര്‍ണമായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി.

    മാസങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ചാം തിയതിക്ക് മുന്‍പ് ശമ്ബളം വിതരണം പൂര്‍ത്തിയാവുന്നത്. സിം​ഗിള്‍ ഡ്യൂട്ടിയോട് സഹകരിച്ചാല്‍ അഞ്ചാം തിയതിക്ക് മുന്‍പായി ശമ്ബളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു.

    സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയും കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്ബളം നല്‍കിയത്. മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം തീയതിക്ക് മുന്‍പായി കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള വിതരണം പൂര്‍ത്തിയാക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്ബളം നല്‍കാനായി കഴിഞ്ഞ മാസം സര്‍ക്കാര്‍ 100 കോടി രൂപ നല്‍കിയിരുന്നു.

    പരീക്ഷണാടിസ്ഥാനത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പാറശാല ഡിപ്പോയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായം കൊണ്ടുവന്നതിന് പിന്നാലെയാണ് ശമ്ബള വിതരണവും കൃത്യമായത്. ഏട്ട് ഡിപ്പോകളില്‍ സിം​ഗിള്‍ ‍ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...