MORE

    ചാമ്ബ്യന്‍സ് ലീഗില്‍ ബാഴ്സലോണക്ക് എതിരാളികള്‍ ഇന്റര്‍; ഇന്‍സാഗിക്ക് നിര്‍ണായകം

    Date:

    യുസിഎല്‍ മരണ ഗ്രൂപ്പില്‍ കരുത്തരുടെ ഏറ്റു മുട്ടല്‍. സാന്‍ സിറോയിലെ സ്വന്തം തട്ടകത്തില്‍ ഇന്റര്‍ മിലാന്‍ ബാഴ്സലോണയെ വരവേല്‍ക്കും.

    പരിക്കും ഫോമില്ലയിമയിലും വലയുന്ന ഇന്ററിന് മത്സരത്തില്‍ സമനില എങ്കിലും നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കോച്ച്‌ ഇന്‍സാഗിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞേക്കും. ബാഴ്‌സക്ക് ആവട്ടെ ബയേണിനെതിരായ തോല്‍വിയോടെ മറ്റ് മത്സരങ്ങളില്‍ എല്ലാം വിജയം ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം തട്ടകത്തില്‍ ഇന്റര്‍ കരുത്തുപുറത്തെടുക്കും എന്നുള്ളത് കൊണ്ട് മുഴുവന്‍ സന്നാഹങ്ങളോടും കൂടി ആവും സാവി ടീമിനെ അണിനിരത്തുക.

    മയ്യോര്‍ക്കക്കെതിരായ ലീഗ് മത്സരത്തില്‍ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിക്കാന്‍ സാവിക്ക് ആയിരുന്നു. റാഫിഞ്ഞ, പെഡ്രി, എറിക് ഗര്‍ഷ്യ എന്നിവര്‍ ബെഞ്ചില്‍ നിന്നാണ് മത്സരം ആരംഭിച്ചത്. ഇവര്‍ എല്ലാം ഇന്ററിനെതിരെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. പിന്‍നിരയില്‍ കുണ്ടേ, അരാഹുവോ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. മയ്യോര്‍ക്കകെതിരെ ടീമില്‍ ഇടം കിട്ടിയ പിക്വേ വീണ്ടും ബെഞ്ചിലേക്ക് മടങ്ങും. മര്‍ക്കോസ് അലോന്‍സോയും സെര്‍ജി റോബര്‍ട്ടോയും മടങ്ങി എത്തുമ്ബോള്‍ ബാള്‍ടേക്കും ആല്‍ബക്കും സ്ഥാനം നഷ്ടപ്പെടും. ബാള്‍ടെയെ ഒരിക്കല്‍ കൂടി റൈറ്റ് ബാക്ക് സ്ഥാനത്ത് പരീക്ഷിക്കാന്‍ സാവി തയ്യാറായേക്കില്ല. പരിക്കിന്റെ ആശങ്കയിലുള്ള ഫ്രാങ്കി ടീമിനോടൊപ്പം ഇല്ല.

    ഇന്ററില്‍ ആണെങ്കില്‍ ഒരു പിടി താരങ്ങള്‍ ടീമിന് പുറത്താണ്. ലുക്കാകുവിന്റെ അഭാവം ടീമും കോച്ചും ഒരു മത്സരത്തിലും അനുഭവിക്കുന്നുണ്ട്. ഇതിന് പുറമേയാണ് റോമക്കെതിരായ മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടിനസിന് പരിക്കേറ്റത്. താരം ബാഴ്‌സക്കെതിരെ ഉണ്ടാകുമോ എന്നുറപ്പില്ല. മഖ്താരിയന്‍, ചല്‍ഹനോഗ്ലൂ, ബ്രോന്‍സോവിച്ച്‌ തുടങ്ങിയവര്‍ എല്ലാം പരിക്കിന്റെ പിടിയില്‍ തന്നെ. പോസ്റ്റിന് കീഴില്‍ ഒനാനയുടെ പ്രകടനം ആവും ഇന്റര്‍ ഉറ്റു നോക്കുന്നത്. തോല്‍വി തന്റെ സ്‌ഥാനം തന്നെ തെറുപ്പിച്ചേക്കും എന്നുള്ളതിനാല്‍ അതീവ സൂഷമതയോടെ ടീമിനെ സജ്ജമാക്കാന്‍ ആവും ഇന്‍സാഗിയുടെ ശ്രമം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...