MORE

    Satyapal Malik on Unemployment: പച്ചത്തൊപ്പിക്കാര്‍ വീണ്ടും തെരുവില്‍ ഇറങ്ങേണ്ടി വരും..! മോദി സര്‍ക്കാരിനെതിരെ സത്യപാല്‍ മാലിക്

    Date:

    New Delhi: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മേഘാലയ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പവുമാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളെന്നും ഇതിനെതിരെ പച്ചത്തൊപ്പിക്കാര്‍ വീണ്ടും തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

    ഗവര്‍ണര്‍ പദവിയില്‍ നിന്നും വിരമിച്ചതോടെ തന്‍റെ പെരുമാറ്റത്തില്‍ ഏറെ മാറ്റം വരുത്തിയിരിയ്ക്കുകയാണ് സത്യപാല്‍ മാലിക്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും പോലെ വലിയൊരു മറ്റൊരു പ്രശ്‌നം ഇപ്പോള്‍ രാജ്യത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം യുവാക്കള്‍ നാല് വര്‍ഷമായി തെരുവില്‍ ഓടുകയാണ്, എന്നാല്‍ റിക്രൂട്ട്‌മെന്‍റ് നടക്കുന്നില്ല എന്നും കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യമിട്ട് പറഞ്ഞു. ഔറംഗബാദ് മേഖലയിലെ സെഗ്ലി ഗ്രാമത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രതികരണം.

    അഗ്നിവീര്‍ മൂന്ന് വര്‍ഷമാണ്, പെന്‍ഷന്‍ വ്യവസ്ഥയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്‍റെ അന്തസ്സിനും അഭിമാനത്തിനും യശസ്സിനും വേണ്ടി ആരാണ് തന്‍റെ ജീവന്‍ പണയപ്പെടുത്തുക? അദ്ദേഹം ചോദിച്ചു. രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും അതിന്‍റെ ഉച്ചസ്ഥായിയിലാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കര്‍ഷകരോട് അവരുടെ കുട്ടികളെ പഠിപ്പിക്കാന്‍ ഉപദേശിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...