MORE

    കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂര്‍ ഇന്നും കേരളത്തില്‍ വോട്ട് തേടും

    Date:

    തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂര്‍ ഇന്നും കേരളത്തില്‍ വോട്ട് തേടും.

    കെ.പി.സി.സി അംഗങ്ങളുമായി ശശി തരൂര്‍ ഫോണിലൂടെ വോട്ടഭ്യര്‍ഥിക്കുന്നത് തുടരുകയാണ്. അതേസമയം, കെ സുധാകരന്‍, വി ഡി സതീശന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളാരും ഇന്ന് തിരുവനന്തപുരത്ത് ഇല്ല. ഖാര്‍ഗെയെ പരസ്യമായി പിന്തുണച്ച മുതിര്‍ന്ന നേതാക്കളെ കണ്ട് തരൂര്‍ ഇനി വോട്ട് ചോദിക്കില്ല.

    കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ കെ.പി.സി.സി പ്രസിഡന്‍റ് ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ തരൂരിന് അതൃപ്തിയുണ്ട്. യുവാക്കളുടെ വോട്ടിലാണ് തരൂരിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പി.സി.സികള്‍ നിലപാട് പ്രഖ്യാപിക്കുന്നതിലും ശശി തരൂരിന് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അട്ടിമറിക്കപ്പെടുന്നതായി തരൂര്‍ ഹൈക്കമാന്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

    പ്രചാരണത്തിനാവശ്യമായ സൗകര്യങ്ങള്‍ പി.സി.സികള്‍ ഒരുക്കണമെന്ന നിര്‍ദേശം ലംഘിക്കുന്നതും, പ്രധാന നേതാക്കള്‍ അകന്ന് നില്‍ക്കുന്നതും തരൂരിന് ക്ഷീണമായിട്ടുണ്ട്. അതേസമയം, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേരിട്ട് പി.സി.സികളുടെ പിന്തുണ ഉറപ്പിച്ചു തുടങ്ങി. സംസ്ഥാന നേതാക്കളെ ഫോണില്‍ വിളിച്ച്‌ പിന്തുണ തേടുന്ന ഖാര്‍ഗെ, ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥി താനാണെന്ന് താഴേത്തട്ടിലുള്ളവരെയും അറിയിക്കുന്നുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...