MORE

    28 കോടി രൂപയുടെ ആഡംബര വാച്ചുകള്‍ കടത്താന്‍ ശ്രമിച്ചയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

    Date:

    ന്യൂഡല്‍ഹി : കോടികള്‍ വില മതിക്കുന്ന ആഡംബര വാച്ചുകള്‍ കടത്താന്‍ ശ്രമിച്ചയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍.

    ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 27.09 കോടി മൂല്യം വരുന്ന ഏഴ് ആഡംബര വാച്ചുകളാണ് വ്യാഴാഴ്ച പിടിച്ചെടുത്തത്. 76 വജ്രക്കല്ലുകള്‍ പതിച്ച വാച്ച്‌ 18 കാരറ്റ് സ്വര്‍ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കസ്റ്റമൈസ് ചെയ്തതാണെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

    ഡല്‍ഹിയിലെ ഉപഭോക്താവിന് ഡെലിവറി ചെയ്യുന്നതിനായി കൊണ്ടുപോയ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച്‌ ഗുജറാത്ത് സ്വദേശിക്ക് കൈമാറേണ്ടതായിരുന്നു ഇവ. എന്നാല്‍ അയാള്‍ സ്ഥലത്ത് എത്താത്തതിനാല്‍ കൈമാറ്റം നടന്നില്ല. പ്രതി ഇതുവരെ ഉപഭോക്താവിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയും അമ്മാവനും ദുബൈയില്‍ വിലകൂടിയ വാച്ചുകളുടെ ചില്ലറ വില്‍പന നടത്തുന്നവരാണ്.

    അമേരിക്കന്‍ വാച്ച്‌ നിര്‍മ്മാതാക്കളായ ജേക്കബ് ആന്‍ഡ് കോ. കമ്ബനിയുടെ വാച്ചും കടത്താന്‍ ശ്രമിച്ചവയിലുണ്ട്. ഈ വാച്ചുകള്‍ക്ക് പുറമെ വജ്രം പതിച്ച സ്വര്‍ണ ബ്രേസ്‌ലെറ്റ്, ഐഫോണ്‍ 14 പ്രോ 256 ജിബി എന്നിവയും യാത്രക്കാരനില്‍ നിന്ന് കണ്ടെടുത്തതായി ഡല്‍ഹി കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏകദേശം 60 കിലോ സ്വര്‍ണം പിടിച്ചെടുത്തതിനു തുല്യമാണ് വാച്ചുവേട്ടയെന്ന് ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണര്‍ സുബൈര്‍ റിയാസ് കാമിലി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...