MORE

    മ്യാന്‍മറില്‍ തടവില്‍ ഉള്ളവരെ വിടാന്‍ ആളൊന്നിന് 3000 ഡോളര്‍ ആവശ്യപ്പെട്ട് സായുധസംഘം

    Date:

    ന്യൂഡല്‍ഹി: മ്യാന്‍മറില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ ഐടി ജീവനക്കാരെ മോചിപ്പിക്കാന്‍ പുതിയ നിബന്ധനയുമായി സായുധ സംഘം.

    ഒരാള്‍ക്ക് 3000 ഡോളര്‍ നല്‍കിയാല്‍ മാത്രമേ വിട്ടയക്കൂ എന്നാണ് സായുധ സംഘം മലയാളികളെ അറിയിച്ചത്. നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരെ കൂട്ടത്തോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

    കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര സമ്മര്‍ദ്ദം ശക്തമായതോടെ എല്ലാ ഇന്ത്യക്കാരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കുമെന്ന് സായുധ സംഘം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആലപ്പുഴ സ്വദേശികളടക്കം ഏഴുപേരെയാണ് ക്യാമ്ബില്‍ നിന്ന് കൊണ്ടുപോയത്. ഇവരെ പിന്നീട് പോലീസ് സ്റ്റേഷന് മുന്നില്‍ ഇറക്കിവിട്ടു. ബാക്കിയുള്ള കേരളീയരെ തായ്ലന്‍ഡ് അതിര്‍ത്തിയിലേക്ക് കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. പാസ്പോര്‍ട്ട് ഒഴികെ ഫോണിലെ സിം ഉള്‍പ്പെടെയുള്ള രേഖകള്‍ എല്ലാം സംഘം നശിപ്പിച്ചു.

    ഇതിനിടെ ശമ്ബള കുടിശ്ശികയും വീസ രേഖകളും ആവശ്യപ്പെട്ടതോടെയാണ് സായുധ സംഘം നിലപാട് മാറ്റിയത്. 2.5 ലക്ഷം രൂപയ്ക്ക് തുല്യമായ യുഎസ് ഡോളര്‍ നല്‍കിയാല്‍ മാത്രമേ ബന്ദിയാക്കിയവരെ മോചിപ്പിക്കൂ എന്നാണ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ ദിവസം അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയ ശേഷം മുംബൈ സ്വദേശികള്‍ നാട്ടിലേക്ക് പോയതായും സംഘം അറിയിച്ചു.

    മ്യാവഡിയില്‍ തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മലയാളികളെ മാറ്റിയിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന സൈനിക ബാരക്കുകള്‍ക്ക് സമാനമായ മൂന്ന് നില കെട്ടിടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മെഷീന്‍ ഗണ്ണുമായി സായുധ സംഘം കാവല്‍ നില്‍ക്കുകയാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...