MORE

    ഓട്ടോ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ക്ക് ബെംഗളൂരുവില്‍ വിലക്ക് ഏര്‍പ്പെടുത്തി

    Date:

    ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഓലയ്ക്കും, ഊബറിനും ബെംഗളൂരുവില്‍ ഓട്ടോറിക്ഷ സര്‍വ്വീസിന് വിലക്ക് ഏര്‍പ്പെടുത്തി.

    നിലവില്‍ നടത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ സര്‍വ്വീസുകള്‍ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഗതാഗതവകുപ്പ് ഉത്തരവിറക്കി.

    അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക ഗതാഗതവകുപ്പിന്റെ നടപടി. ഊബര്‍, ഓല, റാപ്പിഡോ എന്നീ കമ്ബനികളോടാണ് തിങ്കളാഴ്ച മുതല്‍ കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ത്രീവിലര്‍ സര്‍വ്വീസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

    ”അവര്‍ക്ക് ഓട്ടോ ഓടിക്കാന്‍ അധികാരമില്ല… എന്നിട്ടും അവര്‍ സര്‍വ്വീസ് നടത്തുകയും അമിതമായി നിരക്ക് ഈടാക്കുകയും ചെയ്യുന്നു. ഇതേക്കുറിച്ച്‌ നിരവധി പരാതികളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. യാത്രക്കാരെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാാവില്ല” ബെംഗളൂരു ഗതാഗത അഡീഷണല്‍ കമ്മീഷണര്‍ ഹേമന്ത കുമാര വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

    ഒലയും ഊബര്‍ ഇന്ത്യയും സര്‍വ്വീസ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ കുറച്ചു കാലമായി തങ്ങളുടെ ഓട്ടോറിക്ഷ സര്‍വ്വീസുകള്‍ക്ക് വലിയ പ്രചാരമാണ് ഊബര്‍ നല്‍കി വന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിത നിരോധനം വന്നത്.

    ബെംഗളൂരുവിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമല്ലെന്നും നോട്ടീസിന് മറുപടി നല്‍കുമെന്നും റാപിഡോ പറഞ്ഞു.സംസ്ഥാന ഗതാഗതവകുപ്പ് നിശ്ചയിച്ച യാത്രാ നിരക്കുകള്‍ക്ക് ആനുപാതികമായാണ് ഞങ്ങളും യാത്രാനിരക്ക് തീരുമാനിച്ചിരിരക്കുന്നതെന്ന് റാപ്പിഡോ കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...