MORE

    കുടിയേറ്റക്കാരുടെ ബാഹുല്യം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ന്യൂയോര്‍ക്ക്

    Date:

    ന്യൂയോര്‍ക്ക്: കുടിയേറ്റക്കാരുടെ വര്‍ദ്ധനവ് കാരണം ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് വെള്ളിയാഴ്ചയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

    അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തികളില്‍ നിന്ന് എത്തുന്ന കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകള്‍ നിറഞ്ഞതിന് തുടര്‍ന്നാണിത്. നഗരത്തിലെ അഭയകേന്ദ്രങ്ങളില്‍ സ്ഥലമില്ലാത്തതിനാല്‍ ന്യൂയോര്‍ക്ക് മേയര്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സഹായം തേടി.

    റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ താല്‍പര്യം മുന്‍ നിര്‍ത്തിയാണ് കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് അയയ്ക്കുന്നതെന്നും ആഡംസ് ആരോപിച്ചു. ന്യൂയോര്‍ക്കിന്‍റെ മൂല്യങ്ങളും പാര്‍പ്പിടത്തിനായുള്ള നിയമങ്ങളും പ്രയോജനപ്പെടുത്താനുള്ള ശ്രമമായാണ് ആഡംസ് ഇതിനെ കാണുന്നത്. എന്നാല്‍, ആഡംസിന്‍റെ നടപടി രാഷ്ട്രീയ നാടകമാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

    നഗരത്തിലെ ഷെല്‍ട്ടറുകളില്‍ സ്ഥലമില്ല, 20,000 കുട്ടികള്‍ ഉള്‍പ്പെടെ 61,000 കുടിയേറ്റക്കാരുണ്ട്. നിലവില്‍ 40 ഹോട്ടലുകള്‍ ഷെല്‍ട്ടറുകളാക്കി മാറ്റിയിട്ടുണ്ട്. നമുക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകള്‍ ന്യൂയോര്‍ക്കിലേക്ക് വരുന്നുണ്ട്. വെനസ്വേല, ക്യൂബ, നിക്കരാഗ്വ എന്നിവയുള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ യുഎസ്-മെക്സിക്കോ അതിര്‍ത്തി വഴി നഗരത്തിലെത്തുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 5,500 ലധികം കുടിയേറ്റ വിദ്യാര്‍ത്ഥികളെ അടുത്തിടെ ന്യൂയോര്‍ക്കിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശിപ്പിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...