MORE

    ഇഡി സമന്‍സിനെതിരായ തോമസ് ഐസകിന്റെയും കിഫ്ബിയുടേയും ഹര്‍ജിയില്‍ വിധി ഇന്ന്

    Date:

    കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്ബത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്.

    ജസ്റ്റിസ് വി.ജി അരുണ്‍ രാവിലെ വിധി പറയും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 10നാണ് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്.

    മസാല ബോണ്ട് ഇഷ്യൂ ചെയ്തതില്‍ ഫെമ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് അവകാശപ്പെടുന്ന ഇ.ഡി താന്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഐസക് ഹര്‍ജിയില്‍ വാദിച്ചു. ഫെമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും ഇത് റിസര്‍വ് ബാങ്ക് അന്വേഷിക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ഇഡി ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുകയാണെന്നും തോമസ് ഐസക് ഹര്‍ജിയില്‍ പറയുന്നു.

    എന്നാല്‍, ഇ.ഡി അന്വേഷണത്തിനെതിരെ ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികള്‍ അപക്വമാണെന്നും ഇ.ഡി സമന്‍സിനെ ചോദ്യം ചെയ്യാന്‍ വ്യക്തികള്‍ക്ക് കഴിയില്ലെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഫെമ നിയമ ലംഘനം അന്വേഷിക്കാന്‍ ഇ.ഡിക്ക് അധികാരമുണ്ടെന്നും ഐസക്ക് കുറ്റക്കാരനാണോ അല്ലയോ എന്ന് പ്രാഥമിക ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് ഇ.ഡിയുടെ നിലപാട്. കിഫ്ബി മസാല ബോണ്ടുകള്‍ വിതരണം ചെയ്തതില്‍ ഫെമ ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന പരാതികളുടെയും സി.എ.ജി റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ഇ.ഡി പറഞ്ഞു. കിഫ്ബിക്ക് വിദേശപണം ലഭിച്ചതുമായി ബന്ധപ്പെട്ട് 2021 മാര്‍ച്ചിലാണ് കിഫ്ബി സി.ഇ.ഒ അടക്കമുള്ളവര്‍ക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...