ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാന്‍ ഇളനീരിന് കഴിയും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍.
കുറഞ്ഞ കലോറിയും സ്വാഭാവികമായ എന്‍സൈമുകളും ധാതുക്കളും ചേര്‍ന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. 100 മില്ലിലിറ്റര്‍ ഇളനീരില്‍ ഏതാണ്ട് അഞ്ചുശതമാനം പഞ്ചസാരയുണ്ട്.
ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ അളവിലുണ്ട്. ഇളനീരില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. തീര്‍ത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന് മുമ്ബ് ഒരു ഗ്ലാസ് ഇളനീര്‍ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
ഊര്‍ജം നല്‍കാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്കൌട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്.
ദഹനസഹായിയായും ഇത് പ്രവര്‍ത്തിക്കുന്നു. കിടക്കുന്നതിന് മുമ്ബ് ഇളനീര്‍ കുടിക്കുന്നത് വഴി ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. അതിരാവിലെ വെറും വയറ്റില്‍ ഇളനീര്‍ കുടിക്കുന്നതും ഏറേ ഗുണകരമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും ഇളനീര്‍ സഹായിക്കും. ഇളനീര്‍ കുടിക്കുന്നത് ചര്‍മ്മത്തിനും ഏറെ നല്ലതാണ്.

