MORE

    ലോകബാങ്ക്, ഐഎംഎഫ് യോഗങ്ങള്‍ക്കായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിദേശത്തേക്ക്

    Date:

    ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോകബാങ്കിന്‍റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാര്‍ഷിക യോഗങ്ങളിലും ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തിലും പങ്കെടുക്കും.

    ഒക്ടോബര്‍ 11 മുതല്‍ 16 വരെ ആറ് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനിടെ, യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെയുമായും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

    വിവിധ രാജ്യങ്ങളുമായും ധനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജപ്പാന്‍ , ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ജര്‍മനി, യുഎഇ, ഇറാന്‍, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി ധനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ബ്രൂക്കിംഗ്സ് സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാറിലും ധനമന്ത്രി പങ്കെടുക്കും.

    ഇന്ത്യയുടെ സാമ്ബത്തിക സ്ഥിതിയും ആഗോള സമ്ബദ് വ്യവസ്ഥയില്‍ അതിന്‍റെ പങ്കുമാണ് വിഷയം. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സംഘടിപ്പിക്കുന്ന പരിപാടിയിലും മന്ത്രി പങ്കെടുക്കും. ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്ബത്തിക ഇടനാഴി ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചും കേന്ദ്ര ധനമന്ത്രി യുഎസിലെ പ്രമുഖ നിക്ഷേപകരുമായി സംസാരിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...