MORE

    ന​ബി​ദി​നാഘോ​ഷ​ത്തി​നി​ടെ ആ​യു​ധം വീ​ശി റാലി; 18 പേ​ര്‍ അറസ്റ്റി​ല്‍

    Date:

    ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ മീ​ലാ​ദ് ആ​ഘോ​ഷ​ത്തി​നി​ടെ വാ​ളും വെ​ട്ടു​ക​ത്തി​യും വീ​ശി റാലി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ 18 പേ​ര്‍ അറസ്റ്റില്‍.

    ഇ​തി​ല്‍ 13 പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക​ളാ​ണ്. ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ര്‍​ക്ക് ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്നും സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍​നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ടാ​ണ് ഇ​വ​ര്‍ ആ​യു​ധ​ങ്ങ​ള്‍ വീ​ശി​യ​തെ​ന്നും സിദ്ധപുര പൊ​ലീ​സ് പ​റ​ഞ്ഞു. ആ​യു​ധ നി​യ​മ​പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ട്ടം​ചേ​ര​ല്‍, പൊ​തു​സ​മാ​ധാ​നം ത​ട​സ്സ​പ്പെ​ടു​ത്ത​ല്‍ തുടങ്ങി വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​​മാ​ണ് കേ​സ്.

    ക​ഴി​ഞ്ഞയാ​ഴ്ച ക​ര്‍​ണാ​ട​ക​യി​ല്‍ തീ​വ്ര​വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ റാ​ലി ന​ട​ത്തി​യി​രു​ന്നു. പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് റാ​ലി​യി​ല്‍ പ​​ങ്കെ​ടു​ത്ത​ത്. അ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും വാ​ള്‍ ചു​ഴ​റ്റി ഉ​ച്ച​ത്തി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​രു​ന്നു. ക​ര്‍​ണാ​ട​ക മ​ന്ത്രി​യും ഭ​ര​ണ​ക​ക്ഷി എം.​എ​ല്‍.​എ​മാ​രും ​വ​രെ റാ​ലി​യി​ല്‍ പ​​ങ്കെ​ടു​ത്തി​രു​ന്നു. പ​രി​പാ​ടി​യി​ല്‍ വാ​ള്‍ ചു​ഴ​റ്റി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...