MORE

    തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തല്‍: ഏതുവിധേനയും തടയാന്‍ നേതാക്കള്‍

    Date:

    തിരുവനന്തപുരം: കോണ്‍​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസവും മല്ലികാര്‍ജുന്‍ ഖാര്‍​ഗെക്കുവേണ്ടി പ്രചാരണം നടത്തി മുതിര്‍ന്ന നേതാക്കള്‍.

    ശശി തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നേതാക്കള്‍ അവസാന ദിനവും പ്രചാരണത്തിനിറങ്ങുന്നത്. ഒരു തവണ കൂടി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുചോദിക്കാനാണ് മുതിര്‍ന്ന നേതാക്കളുടെ പദ്ധതി.

    ശശി തരൂരിന് ലഭിക്കുന്ന വോട്ടുകള്‍ ഏതുവിധേനെയും തടയുക എന്നതാണ് നേതാക്കളുടെ ലക്ഷ്യം. തരൂരിന് വോട്ടുചെയ്യുമെന്ന് സംശയമുള്ള വോട്ടര്‍മാരോട് ഫോണ്‍ വഴിയും അല്ലാതെയും ബന്ധപ്പെടാനാണ് നേതാക്കള്‍ ഒരുങ്ങുന്നത്. കര്‍ണ്ണാടകയിലെ ബെല്ലാരി സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്രയുടെ ക്യാമ്ബ് സൈറ്റില്‍ രാഹുല്‍ ഗാന്ധിയും ഒപ്പമുള്ള 40ലേറെ ജാഥാംഗങ്ങളും വോട്ട് ചെയ്യും.

    സോണിയാഗാന്ധി, മന്‍മോഹന്‍ സിംഗ്, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്തും വോട്ട് രേഖപ്പെടുത്തും. വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികള്‍ വിമാന മാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. ഓരോ സംസ്ഥാനത്ത് നിന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര വോട്ട് ലഭിച്ചുവെന്നത് മനസിലാകാതിരിക്കാന്‍ ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്.

    2000ല്‍ ആണ് ഇതിന് മുന്‍പ് കൊണ്‍ഗ്രസ്സില്‍ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദയ്‌ക്കെതിരെ 98.75ശതമാനം വോട്ട് നേടി സോണിയാഗാന്ധി ജയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...