MORE

    കേരളത്തില്‍ 310 വോട്ടര്‍മാര്‍, എല്ലാവര്‍ക്കും വോട്ട് തിരുവനന്തപുരത്ത്

    Date:

    തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍​ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 310 വോട്ടര്‍മാരാണുള്ളത്.

    ഇവര്‍ക്കെല്ലാം വോട്ട് തിരുവനന്തപുരത്തെ ഇന്ദിരാഭവനിലും. രണ്ടു ബൂത്തുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ 155 പേര്‍ വീതം വോട്ട് ചെയ്യും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ്.
    രാജ്യത്തെമ്ബാടുമായി എ.ഐ.സി.സിയിലും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 200 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് വീതം ഒരുക്കി. 9,308 എ.ഐ.സി.സി അംഗങ്ങള്‍ക്കാണ് വോട്ടവകാശം. അക്ഷരമാല ക്രമത്തില്‍ ആദ്യം ഖാര്‍ഗെയുടേയും രണ്ടാമത് തരൂരിന്റെയും പേരാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. വോട്ടര്‍മാര്‍ക്ക് പ്രത്യേക ക്യൂ ആര്‍ കോഡുകളുള്ള ഐ.ഡി കാര്‍ഡുകള്‍ നല്കിയിട്ടുണ്ട്. വോട്ടര്‍മാരുടെ വിരലില്‍ മാര്‍ക്കര്‍ പേനകൊണ്ട് വോട്ട് ചെയ്ത ശേഷം മഷിപുരട്ടും. കര്‍ണാടകയിലെ ബെല്ലാരി സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്രയുടെ ക്യാമ്ബ് സൈറ്റില്‍ രാഹുല്‍ ഗാന്ധിയും ഒപ്പമുള്ള 46 ജാഥാംഗങ്ങളും വോട്ട് ചെയ്യും. സോണിയാഗാന്ധി, മന്‍മോഹന്‍ സിംഗ്, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്തും വോട്ട് രേഖപ്പെടുത്തും. വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികള്‍ വിമാന മാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. ഓരോ സംസ്ഥാനത്ത് നിന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര വോട്ട് ലഭിച്ചുവെന്നത് മനസിലാകാതിരിക്കാന്‍ ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...