MORE

    ആര്‍എസ്‌എസ് ആസ്ഥാനമായ നാഗ്പൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്ബന്‍ ജയം; ബിജെപിക്ക് ഒരു സീറ്റ് പോലുമില്ല

    Date:

    മുംബൈ: ആര്‍എസ്‌എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂര്‍ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.

    പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ ഒന്നുപോലും ബിജെപിക്ക് നേടാനായില്ല. മൂന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സീറ്റുകള്‍ ബിജെപി നേടി.

    13 ചെയര്‍പേഴ്‌സണ്‍ സീറ്റുകളില്‍ ഒമ്ബതും കോണ്‍ഗ്രസ് നേടി. 13 ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സീറ്റുകളില്‍ എട്ടെണ്ണവും കോണ്‍ഗ്രസിനാണ്. എന്‍സിപി മൂന്ന് ചെയര്‍പേഴ്‌സണ്‍ സീറ്റുകള്‍ നേടി. ബിജെപിയുടെ സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ബാലാസാഹെബാംചി ശിവസേനക്ക് രാംടെക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ലഭിച്ചു.

    സയോനെര്‍, കല്‍മേശ്വര്‍, പര്‍സിയോനി, മൗദ, കംപ്റ്റീ, ഉംറെദ്, ഭിവാപൂര്‍, കുഹി, നാഗ്പൂര്‍ റൂറല്‍ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നേടിയത്. കടോല്‍, നാര്‍ഖെഡ്, ഹിങ്ഗ്ന, എന്നീ സീറ്റുകളിലാണ് എന്‍സിപി വിജയിച്ചത്.

    ആര്‍എസ്‌എസ് ആസ്ഥാനമായ നാഗ്പൂര്‍ ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവങ്കുലെ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ തട്ടകം കൂടിയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...