MORE

    സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ് ഇന്നിറക്കണമെന്ന് വിസിയ്ക്ക് ഗവര്‍ണറുടെ അന്ത്യശാസനം

    Date:

    തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അന്ത്യശാസനം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

    15 സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാനുള്ള ഗവര്‍ണറുടെ തീരുമാനം ചട്ട വിരുദ്ധമാണെന്നും നടപ്പിലാക്കി ഉത്തരവിറക്കാന്‍ കഴിയില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

    അസാധാരണമായ ഒരു നീക്കത്തിലൂടെയാണ് താന്‍ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളെ ഉള്‍പ്പെടെ ഗവര്‍ണര്‍ പിന്‍വലിച്ചത്. കേരള സര്‍വകലാശാല പ്രതിനിധിയെ വിസി സെലക്ഷന്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ചാന്‍സലര്‍ അയോഗ്യരാക്കിയത്. പിന്‍വലിക്കപ്പെട്ടവരില്‍ നാല് വകുപ്പ് മേധാവികളും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉള്‍പ്പെടുന്നു.

    പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് നടന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം പൂര്‍ത്തിയാക്കാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെ അസാധാരണമായ നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ അത് ലഭിച്ച ശേഷം അപൂര്‍വമായി ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിന്‍വലിക്കുന്ന’ നടപടി സ്വീകരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...