MORE

    ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

    Date:

    ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായി ഗുജറാത്തിലെ കേവാഡിയയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

    മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്നലെയാണ് അന്റോണിയോ ഗുട്ടറസ് എത്തിയത്. ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഏകതാ പ്രതിമയില്‍ ഇരുവരും പുഷ്പാര്‍ച്ചന നടത്തും.

    ഏകതാ നഗറില്‍ മിഷന്‍ ലൈഫ് പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങില്‍ ഇരുവരും പങ്കെടുക്കും. രാജ്യത്തെ ആദ്യ സൗരോര്‍ജ ഗ്രാമമായ ഗുജറാത്തിലെ മൊധേരയില്‍ നടക്കുന്ന ചടങ്ങിലും ഗുട്ടറസ് പങ്കെടുക്കും. നാട്ടുകാരുമായി സംവദിക്കുന്ന അദ്ദേഹം മഹിസാണായിലെ സൂര്യ ക്ഷേത്രവും സന്ദര്‍ശിക്കും.

    രണ്ടാം തവണ യു.എന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റ ശേഷമുള്ള ഗുട്ടെര്‍സിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഇന്നലെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ഏകത നഗറില്‍ ഗുട്ടറസ് ഉഭയകക്ഷി ചര്‍ച്ച നടത്തി.

    ഇന്നലെ മുംബൈയിലെത്തിയ അദ്ദേഹം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. മുംബൈ ഐഐടി യും അദ്ദേഹം സന്ദര്‍ശിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...