MORE

    മൂന്ന് ലക്ഷത്തോളം പേര്‍ക്ക് മാര്‍ച്ചോടെ കനേഡിയന്‍ പൗരത്വം നല്‍കും; ഇന്ത്യക്കാര്‍ക്ക് നേട്ടം

    Date:

    കാനഡയിലേക്ക് കുടിയേറാനും സ്ഥിരതാമസമാക്കാനും താല്‍പ്പര്യപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുങ്ങുന്നു.

    2022-2023 സാമ്ബത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം ആളുകള്‍ക്ക് പൗരത്വം നല്‍കാന്‍ കാനഡ ലക്ഷ്യമിടുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.

    2023 മാര്‍ച്ച്‌ 31 ഓടെ 3 ലക്ഷം പുതിയ പൗരത്വ അപേക്ഷകള്‍ പരിഗണിക്കുമെന്നും 285,000 എണ്ണത്തില്‍ തീരുമാനം എടുക്കുമെന്നും ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) മെമ്മോയില്‍ ശുപാര്‍ശ ചെയ്യുന്നതായി എഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

    അപേക്ഷ അവലോകനം ചെയ്യുന്നതിനെയാണ് തീരുമാനമെടുക്കല്‍ എന്ന് പറയുന്നത്. അവലോകനത്തിന് ശേഷം അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ അപൂര്‍ണ്ണമാണെന്ന് രേഖപ്പെടുത്തുകയോ ചെയ്യും. എന്നാല്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്നത് 3 ലക്ഷം പേര്‍ക്കാണ്. തുടര്‍ന്ന് അപേക്ഷ അംഗീകരിച്ച ഇത്രയും പേര്‍ നേരിട്ടോ വെര്‍ച്വലായോ പൗരത്വ പ്രതിജ്ഞ എടുക്കണം.

    കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് ശേഷം കാനഡയിലേക്ക് ജോലിക്ക് പോകാനും കുടിയേറാനും ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന വിവിധ നടപടികളും ഇതോടൊപ്പം കനേഡിയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. അവലോകനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന അപേക്ഷകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതാണ് ഇതില്‍ ഒന്ന്. 2019-20 കാലയളവില്‍ 253,000 പൗരത്വ അപേക്ഷകളാണ് കാനഡ പരിഗണിച്ചത്. ഇതില്‍ നിന്ന് ഇത്തവണ 30000-ത്തില്‍ അധികം വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. ഇതോടൊപ്പം വര്‍ഷാവസാനത്തോടെ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും പൗരത്വത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...