MORE

    നരബലി കേസ്: ആളൂരിന് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രതികളെ കാണാം; കസ്റ്റഡി ഉത്തരവിനെതിരായ ഹര്‍ജി തള്ളി

    Date:

    കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പൊലീസ് കസ്റ്റഡി അനുവദിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

    എന്നാല്‍ പ്രതികളുടെ അഭിഭാഷകന്‍ ബിഎ ആളൂരിന് ഒന്നിടവിട്ട ദിവസങ്ങളില്‍ അര മണിക്കൂര്‍ നേരം അവരെ കാണാന്‍ അനുവദിക്കണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ പറഞ്ഞു.

    പന്ത്രണ്ടു ദിവസം പൊലീസ് കസ്റ്റഡി അനുവദിച്ചതിന് എതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ആയുധങ്ങള്‍ കണ്ടെടുക്കുന്നത് ഉള്‍പ്പെടെയുള്ള തെളിവെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതു നിയമ വിരുദ്ധമാണെന്നാണ് ബിഎ ആളൂര്‍ വാദിച്ചത്. പൊലീസ് കസ്റ്റഡി അനുവദിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും കക്ഷികളെ കാണാന്‍ അനുവദിക്കണമെന്ന തന്റെ ആവശ്യം മജിസ്‌ട്രേറ്റ് പരിഗണിച്ചില്ലെന്നും ആളൂര്‍ അറിയിച്ചു.

    കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

    കൃത്യമായ കാരണങ്ങള്‍ നിരത്തിയാണ് കസ്റ്റഡി അപേക്ഷ നല്‍കിയതെന്ന്, ഡിജിപി ഷാജി പി ചാലി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ പ്രതികളെ കാണാന്‍ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ന്യായമാണെന്ന് കോടതി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...