MORE

    വിവാഹച്ചടങ്ങു നടത്താത്ത വിവാഹ രജിസ്‌ട്രേഷനു സാധുതയില്ല; ദമ്ബതിമാര്‍ ആയി കണക്കാക്കാനാവില്ല: ഹൈക്കോടതി

    Date:

    മദുര: വ്യക്തിനിയമങ്ങള്‍ പ്രകാരമുള്ള വിവാഹച്ചടങ്ങു നടത്താത്ത വിവാഹ രജിസ്‌ട്രേഷനു സാധുതയില്ലെന്ന് മദ്രാസ് ഹൈക്കോടതി.

    ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയതു കൊണ്ടുമാത്രം ദമ്ബതികള്‍ വിവാഹിതരായതായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി മദുര ബെഞ്ചിലെ ജസ്റ്റിസ് ആര്‍ വിജയകുമാര്‍ പറഞ്ഞു.

    അതതു മതത്തിലെ രീതികള്‍ അനുസരിച്ച്‌ വിവാഹച്ചടങ്ങു നടത്തേണ്ടതു നിര്‍ബന്ധമാണ്. വ്യക്തിനിയമങ്ങള്‍ പ്രകാരമുള്ള ചടങ്ങില്‍ വിവാഹിതരായതിനു ശേഷമേ തമിഴ്‌നാട് വിവാഹ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ചു വിവാഹം രജിസ്റ്റര്‍ ചെയ്യാനാവൂ. ചടങ്ങു നടത്താതെ നിയമപ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യാനാവില്ല- കോടതി പറഞ്ഞു.

    വിവാഹം റദ്ദു ചെയ്തു തരണം എന്നാവശ്യപ്പെട്ടു മുസ്ലിം യുവതി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. മാതാപിതാക്കളെ കൊല്ലും എന്നു ഭീഷണിപ്പെടുത്തി കസിന്‍ തന്നെ വിവാഹം ചെയ്യുകയായിരുന്നെന്നാണ് യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.

    രജിസ്‌ട്രേഷന്‍ നടത്തുന്നതിനു മുമ്ബ് കക്ഷികള്‍ വ്യക്തിനിയമ പ്രകാരം വിവാഹിതരായിട്ടുണ്ടോയെന്ന് രജിസ്‌ട്രേഷന്‍ അധികൃതര്‍ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം യാന്ത്രികമായി വിവാഹ രജിസ്‌ട്രേഷന്‍ നടത്തരുത്. ചടങ്ങുകള്‍ നടത്താതെ ഇങ്ങനെ ലഭിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്നും കോടതി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...