MORE

    20 ാം വയസില്‍ സൈന്യത്തിലേക്ക്; വീരമൃത്യു വരിച്ച അശ്വിന് ജന്മനാട് ഇന്ന് വിടപറയും

    Date:

    കണ്ണൂര്‍: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്ടര്‍ അപകടത്തില്‍വീരമൃത്യു വരിച്ച സൈനികന്‍ അശ്വിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്.

    ധീര സൈനികന്റെ ഭൗതികദേഹം ഇന്നലെ വൈകീട്ടോടെ കണ്ണൂരില്‍ എത്തിച്ചിരുന്നു.

    സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ വിലാപയാത്രയായി ജന്മനാടായ ചെറുവത്തൂരില്‍ എത്തിക്കും. ശേഷം വായനശാലയില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ പൊതു ദര്‍ശനം ഉണ്ടാവും.

    11മണിയോട് കൂടി പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാകും ചടങ്ങുകള്‍ ഓണാവധി കഴിഞ്ഞ് നാട്ടില്‍ നിന്നും ആഴ്‌ച്ചകള്‍ക്ക് മുന്‍പ് മടങ്ങിയ അശ്വിന്റെ വിയോഗം നാടിനെ ഒന്നാകെ ദുഃഖത്തിലാഴ്‌ത്തി .

    അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തിലാണ് കാസര്‍കോട് കിഴക്കേമുറി സ്വദേശിയായ അശ്വിന്‍ വീരമൃത്യു വരിച്ചത്. കിഴേക്കമുറി കാട്ടുവളപ്പില്‍ അശോകന്റെയും കൗസല്യയുടെയും മകനാണ് അദ്ദേഹം.അശ്വിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാട് ഞെട്ടലിലാണ്.പഠനം പാതിവഴിയില്‍ നിര്‍ത്തി 20ാം വയസ്സിലാണ് അശ്വിന്‍ സൈനിക സേവനത്തിറങ്ങിയത്.

    കേന്ദ്ര ടൂറിസം സഹമന്ത്രി ശിവപ്രസാദ് യസ്സോ നായക് അശ്വിന്റെ വീട് സന്ദശിച്ച്‌ അനുശോചനം രേഖപ്പെടുത്തി.രാജ്യത്തിനു വേണ്ടിയുള്ള സേവനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട അശ്വിന്റെ സേവനം രാജ്യവും കേന്ദ്ര സര്‍ക്കാരും എന്നും ഓര്‍ക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മകന്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖം അച്ഛനും അമ്മയ്‌ക്കും താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. ഒരിക്കലും നികത്താന്‍ കഴിയാത്ത ദുഃഖം താങ്ങാന്‍ ദൈവം അവര്‍ക്കു കരുത്തു നല്‍കട്ടെയെന്നും കുടുംബത്തിന്റെയും ഈ ഗ്രാമത്തിന്റെയും ദുഃഖത്തില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...