MORE

    ഇന്‍സ്റ്റഗ്രാമില്‍ നിങ്ങളെ അണ്‍ഫോളോ ചെയ്തവരെ കണ്ടെത്താം

    Date:

    ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ആളുകളെ ഫോളോ ചെയ്യുന്ന രീതി വ്യത്യസ്തമാണ്. രണ്ടുപേരും ചേര്‍ന്നുള്ള ഒരു സൗഹൃദബന്ധമാണ് ഫെയ്സ്ബുക്കിലുള്ളതെങ്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ നമുക്ക് ഒരാളെ ഫോളോ ചെയ്താലും അയാള്‍ക്ക് തിരിച്ച്‌ നമ്മളെ ഫോളോ ചെയ്യാതിരിക്കാന്‍ സാധിക്കും.

    എന്നാല്‍ അണ്‍ഫോളോ ചെയ്തു പോകുന്നവരെ കണ്ടെത്താനുള്ള വഴി ഇന്‍സ്റ്റാഗ്രാമില്‍ ഇല്ല. അതുകൊണ്ടുതന്നെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ കുറവുണ്ടാകുമ്ബോള്‍ ആരാണ് അണ്‍ഫോളോ ചെയ്തു പോയതെന്ന് അറിയാനാകില്ല. അങ്ങനൊരു അവസരത്തില്‍ നിങ്ങള്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാനായി കുറച്ച്‌ വഴികള്‍ ഇതാ.

    ഇത്തരത്തിലുള്ള അണ്‍ഫോളോവേഴ്സിനെ തനിയെ ഇരുന്ന് കണ്ടെത്തുകയെന്നത് തലവേദന നിറഞ്ഞ ജോലിയാണ്. ഏറ്റവു൦ എളുപ്പത്തില്‍ ഇവരെ കണ്ടെത്താനായി ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സേവനം ഉപയോഗിക്കാ൦. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഇങ്ങനെയുള്ള അനേകം അപ്പുകളുണ്ടെങ്കിലും എളുപ്പത്തില്‍ ഉപയോഗിക്കാനും മികച്ച ഇന്റര്‍ഫേസുമടങ്ങിയ ഫോളോമീറ്ററാണ് കൂട്ടത്തില്‍ നല്ലത്.

    ഫോളോ മീറ്ററുപയോഗിച്ച്‌ അണ്‍ഫോളോവേഴ്സിനെ എങ്ങനെ കണ്ടെത്താം

    ആദ്യം തന്നെ നിങ്ങളുടെ ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഉപകരണത്തിലേക്ക് ഫോളോ മീറ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ശേഷം ‘ലോഗിന്‍’ ബട്ടണ്‍ അമര്‍ത്തി നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് കയറുക.

    അവിടുന്ന് ആപ്പിന്റെ മെയിന്‍ പേജിലേക്ക് കടക്കും. അവിടെ നിങ്ങളുടെ ഫോളോവേഴ്സിനെ നിയന്ത്രിക്കാനുള്ള പല ഓപ്ഷനുകള്‍ കാണാം. സാധാരണയായി അണ്‍ഫോളോവേഴ്സ് ഓപ്ഷന്‍ ഉപയോഗിച്ചുതന്നെ അണ്‍ഫോളോവേഴ്സിനെ കണ്ടെത്താന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ ഒരു തുടക്കകാരനായത് കൊണ്ട്തന്നെ ‘നോട്ട് ഫോളോവിങ് ബാക്ക്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് അതില്‍ നിന്ന് അണ്‍ഫോളോവേഴ്സിനെ കണ്ടെത്താം.

    എന്നാല്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം വിവരങ്ങള്‍ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പിന് കൈമാറുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ മാനുവലായി തന്നെ നിങ്ങള്‍ക്ക് ഇത് ചെയ്യാം.

    നിങ്ങളുടെ ഫോളോവേഴ്സിന്റെ ലിസ്റ്റ് പരിശോധിക്കാം

    മറ്റൊരാളുടെ ഫോളോവേഴ്സിന്റെ ലിസ്റ്റ് നോക്കാം

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...