MORE

    എ.ഡി – 1 മിസൈല്‍ വിജയം; 5000 കി.മീറ്റര്‍ വരെ പ്രഹരിക്കും

    Date:

    ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ കവചത്തിന്റെ ഭാഗം

    ന്യൂഡല്‍ഹി : 5,000 കിലോമീറ്റര്‍ അകലെ നിന്ന് വിക്ഷേപിക്കുന്ന ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ എ.ഡി – 1 ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണം വിജയിച്ചു.

    ഒഡീഷ തീരത്തെ എ.പി.ജെ അബ്ദുള്‍ കലാം ഐലന്‍ഡില്‍ ബുധനാഴ്ചയാണ് പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡി.ആര്‍.ഡി.ഒ മിസൈല്‍ പരീക്ഷിച്ചത്.

    ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ കവചത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് എ.ഡി -1 മിസൈല്‍. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളും യുദ്ധവിമാനങ്ങളും നശിപ്പിക്കും.

    ആദ്യ ഘട്ടത്തില്‍ 2,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലാണ് ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചത്. പുതിയ പരീക്ഷണത്തോടെ 5,000 കിലോമീറ്റര്‍ പ്രഹരപരിധിയിലെ ഏത് മിസൈലും നശിപ്പിക്കാനുള്ള കരുത്ത് ഇന്ത്യ നേടിയതായി ഡി.ആര്‍.ഡി.ഒ അറിയിച്ചു.

    2025 ഓടെ എ.ഡി – 1 ഉള്‍പ്പെടുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കാമെന്നാണ് കരുതുന്നത്. അന്തര്‍വാഹികള്‍, കര, ആകാശം, യുദ്ധക്കപ്പല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മിസൈല്‍ വിക്ഷേപണങ്ങള്‍ തിരിച്ചറിയുന്ന ലോംഗ് റേഞ്ച് ട്രാക്കിംഗ് റഡാറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

    എ.ഡി – 1

    ദീര്‍ഘദൂര ഇന്റര്‍സെപ്റ്റര്‍ മിസൈല്‍

    ബാലിസ്റ്റിക് മിസൈല്‍ കവചത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍.

    രണ്ടാം മിസൈലായ എ.ഡി – 2 നിര്‍മ്മാണത്തില്‍

    തദ്ദേശീയ കണ്‍ട്രോള്‍ സിസ്റ്റം, നാവിഗേഷന്‍, ഗൈഡന്‍സ് അല്‍ഗരിതം എന്നിവ മിസൈലിനെ കൃത്യമായി ലക്ഷ്യത്തില്‍ എത്തിക്കും

    രണ്ട് ഘട്ടങ്ങളിലായി ഖര ഇന്ധനം ഉപയോഗിക്കുന്ന രണ്ട് എന്‍ജിനുകള്‍

    ഭൗമാന്തരീക്ഷത്തിലും പുറത്തും മിസൈലുകളും യുദ്ധവിമാനങ്ങളും തകര്‍ക്കും

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...