MORE

    നവംബര്‍ 15ന് വമ്ബന്‍ പ്രഖ്യാപനം നടത്തും: മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

    Date:

    വാഷിംങ്ടണ്‍: നവംബര്‍ 15ന് വലിയ പ്രഖ്യാപനം നടത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

    ഫ്‌ളോറിഡയിലെ പാം ബീച്ചിലെ മാര്‍ അലാഗോയില്‍ വെച്ച്‌ വലിയ പ്രഖ്യാപനം നടത്താന്‍ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒഹായോയിലെ ഡേട്ടണില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെഡി വാന്‍സിന്റെ പ്രചരണത്തിനായി നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

    നമ്മുടെ രാജ്യത്തെ സുരക്ഷിതവും മഹത്വമുള്ളതാക്കുന്നതിനും വിജയിപ്പിക്കുന്നതിനും ഞാന്‍ അത് വീണ്ടും ചെയ്യും. പെട്ടെന്ന് എല്ലാവരും തയ്യാറാകൂ. നാളെ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പിന്റെ വില കുറയ്‌ക്കാതെ തന്നെ പറയുന്നു. ഞാന്‍ നവംബര്‍ 15 ന് വമ്ബന്‍ പ്രഖ്യാപനം നടത്തും. ഫ്‌ളോറിഡയിലെ പാം ബീച്ചിലിലുള്ള മാര്‍ അലാഗോയില്‍ വെച്ചായിരിക്കും പ്രഖ്യാപനം എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്ബേയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വന്നത്.

    2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനമായിരിക്കും അദ്ദേഹം നടത്തുകയെന്നാണ് സൂചനകള്‍. താന്‍ മത്സരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സര്‍വ്വേകളിലെല്ലാം താനാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...