MORE

    ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം തകൃതി; ഡിസംബര്‍ ആദ്യവാരം നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ ആലോചന;

    Date:

    തിരുവനനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെ, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം തകൃതിയായി. ഡിസംബര്‍ അഞ്ചുമുതല്‍ 15 വരെ നിയമസഭ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചേക്കും.

    നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഡിസംബറില്‍ സഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്..നിലവില്‍ നിയമ സര്‍വകലാശാല ഒഴികെയുള്ള സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലാണ് സഭയില്‍ പ്രധാനമായി കൊണ്ടുവരിക.

    നേരത്തെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ, സഭയില്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന് താല്‍പര്യം. ഗവര്‍ണറെ ഒറ്റക്കെട്ടായല്ലെങ്കിലും വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി നേടിയെടുക്കുക എന്ന ഉദ്ദേശ്യവും സര്‍ക്കാരിനുണ്ട്. വിവിധ സര്‍വകലാശാലകളില്‍ വ്യത്യസ്ത നിയമമാണ്. അതിനാല്‍ ഓരോന്നിനും ബില്‍ കൊണ്ടുവന്ന് അവതരിപ്പിക്കണം. നിലവില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ബില്‍ തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതെ വന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചന.

    ഗവര്‍ണറുടെ ഹൈക്കോടതിയിലെ നിയമോപദേശകര്‍ രാജി വച്ചു

    അതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ നിയമോപദേശകര്‍ രാജിവച്ചു. ലീഗല്‍ അഡൈ്വസര്‍ ജെയ്ജു ബാബുസ്റ്റാന്‍ഡിങ് കോണ്‍സലര്‍ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജെയ്ജു ബാബു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...