MORE

    നിര്‍മാണപ്രവര്‍ത്തനത്തിന് കൈക്കൂലി; ദയാവധം തേടി ദമ്ബതികള്‍

    Date:

    ബംഗളൂരു: പാര്‍പ്പിടസമുച്ചയം നിര്‍മിക്കുന്നതിന് അനുമതിതേടി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി മടുത്ത ദമ്ബതിമാര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി രാഷ്ട്രപതിക്കും ജില്ല അസിസ്റ്റന്‍റ് കമീഷണര്‍ക്കും ദയാവധം ആവശ്യപ്പെട്ട് കത്തയച്ചു.

    ശിവമൊഗ്ഗ സാഗര്‍ താലൂക്ക് സ്വദേശികളായ ശ്രീകാന്ത് നായിക്, ഭാര്യ സുജാത നായിക് എന്നിവരാണ് കത്തയച്ചത്. കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്ക് പഞ്ചായത്ത്, താലൂക്ക് ഓഫിസുകളിലെ രണ്ട് ഉദ്യോഗസ്ഥര്‍ അഞ്ചുലക്ഷവും 10 ലക്ഷവുംവീതം കൈക്കൂലി ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കത്തില്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ല അസിസ്റ്റന്‍റ് കമീഷണര്‍ അറിയിച്ചു. സ്ഥലത്തിന്‍റെ രേഖകളുമായി പഞ്ചായത്ത് വികസന ഓഫിസറെ സമീപിച്ചപ്പോള്‍ അഞ്ചുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

    താലൂക്ക് ഓഫിസില്‍ ഇതിനേക്കാള്‍ ഭീകരമായിരുന്നു സാഹചര്യം. പത്തുലക്ഷം രൂപ നല്‍കിയാല്‍ അനുമതിക്ക് ആവശ്യമായ നടപടിയെടുക്കാമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്നീട് കലക്ടറേറ്റില്‍ പോയെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...