MORE

    ഭാര്യയെ സ്ഥലം കാണിക്കാന്‍ മലയുടെ മുകളില്‍ നിന്ന് വീഡിയോ കോള്‍; താഴേക്ക് വീണ് 42കാരന് ദാരുണാന്ത്യം

    Date:

    ഗുരുഗ്രാം: ഹരിയാനയില്‍ ആരവല്ലി മലനിരയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീണ് 42കാരന്‍ മരിച്ചു.

    ആരവല്ലി മലനിരയിലെ വൈന്ദ പാറ ഖനിക്ക് സമീപം മലഞ്ചെരിവില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവം നടന്ന സമയത്ത് 42കാരന്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഗുരുഗ്രാം- ഫരീദാബാദ് റോഡിന് സമീപം ശനിയാഴ്ചയാണ് സംഭവം. ബല്ലാബ്ഗഡ് സ്വദേശിയായ കമല്‍ ആണ് മരിച്ചത്. രണ്ടു കൂട്ടുകാര്‍ക്കൊപ്പമാണ് കമല്‍ മലയുടെ മുകളില്‍ എത്തിയത്. മലയുടെ മുകളില്‍ ഇരുന്ന് കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചു. ഇതിന് ശേഷമാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

    വീഡിയോ കോള്‍ വഴി ഭാര്യയെ സ്ഥലം കാണിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കൂട്ടുകാര്‍ പറയുന്നു. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നും കൂട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കൂട്ടുകാരെ ചോദ്യം ചെയ്ത് വരുന്നതായും പൊലീസ് പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...