ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അത്തരത്തില്‍ ഇപ്പോള്‍ മോട്ടറോള G42 എന്ന സ്മാര്‍ട്ട് ഫോണുകള്‍ എസ് ബി ഐ നല്കുന്ന ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .
Motorola G42 സ്മാര്‍ട്ട് ഫോണുകള്‍
ഡിസ്പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.47 ഇഞ്ചിന്റെ FHD+ AMOLED ഡിസ്പ്ലേയിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സല്‍ റെസലൂഷനും ഈ ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .ഇത് 5ജി സപ്പോര്‍ട്ട് ലഭിക്കുന്ന ഫോണ്‍ ആല്ല .
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ Android 12 ലാണ് പ്രവര്‍ത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 50+8+2MP പിന് ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ ഫോണുകള്‍ക്ക് നല്കിയിരിക്കുന്നു .
അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 5000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .20W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .13999 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വില വരുന്നത് .4G LTE, UMTS, GSM,4G, 3G, 2G എന്നിവ ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റു സവിശേഷതകളാണ് .

