MORE

    രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയുണ്ടെന്ന് അസം മുഖ്യമന്ത്രി, ‘തെരഞ്ഞെടുപ്പില്ലാത്ത സ്ഥലത്ത് പോകുന്നത് പരാജയഭീതി മൂലം’

    Date:

    ന്യൂഡല്‍ഹി: അഹമ്മദബാദ്: രാഹുല്‍ ഗാന്ധിയെ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് ഉപമിച്ച്‌ അസം മുഖ്യമന്ത്രിയും ബി.ജെ.പി.

    നേതാവുമായ ഹിമന്ത ബിശ്വശര്‍മ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിലെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി നടന്ന പൊതുയോഗത്തില്‍ വെച്ചായിരുന്നു പരാമര്‍ശം.

    തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെയും ശര്‍മ്മ പരിഹസിച്ചു. വിസിറ്റിങ് പ്രൊഫസറെ പോലെയാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ ഗാന്ധി പ്രചാരണം പോലും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

    തിരഞ്ഞെടുപ്പ് നടത്ത സ്ഥലങ്ങളില്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പോകുന്നത്. കാരണം അദ്ദേഹത്തിന് പരാജയ ഭീതിയാണെന്ന് ഹിമന്ത ബിശ്വ ആരോപിച്ചു. ഭാരത് ജോഡോ യാത്രയില്‍ ബോളിവുഡ് താരങ്ങളായ പൂജാ ഭട്ടും, അമോല്‍ പലേക്കറടക്കമുള്ളവര്‍ പങ്കെടുത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. പണം നല്‍കിയിട്ടാണ് അവരെയെല്ലാം പങ്കെടുപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...